യെലഹങ്ക (ബെംഗളൂരു) യിൽ നിന്ന് മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ലോകത്തെ സൈനിക ശക്തികളെല്ലാം ഇപ്പോൾ അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾക്ക് പിന്നാലെയാണ്. അമേരിക്കയും റഷ്യയും ഇതിനകം അഞ്ചാം തലമുറ പോർവിമാനങ്ങൾ വികസിപ്പിച്ചു കഴിഞ്ഞു.ഇന്ത്യയും ചൈനയും അഞ്ചാം തലമുറ യുദ്ധവിമാനങ്ങളുടെ അന്തിമ പണിപ്പുരയിലാണ്.
ഇതിനിടെ , എയ്റോ ഇന്ത്യ പ്രദർശനത്തിൽ റഷ്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ എസ് യു - 57 അതിൻ്റെ കരുത്ത് തെളിയിച്ചു കൊണ്ട് ആകാശത്തേക്ക് പറന്നുയരുന്ന കാഴ്ച വിദേശ സാങ്കേതിക വിദഗ്ധരുൾപ്പെടെ
ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മറക്കാനാകാത്ത അനുഭവമായി
വെറും 10 സെക്കൻ്റ്
വെറും 10 സെക്കൻ്റ് കൊണ്ടാണ് എയർ ഫോഴ്സ് സ്റ്റേഷനിലെ റൺവേയിൽ നിന്ന് എസ് യു - 57 പറന്നുയർന്നത്. ......
യുവാക്കൾക്കിടയിൽ ഉപയോഗത്തിനായി രാസലഹരി കൊണ്ടുവരുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ
നടത്തിയ പരിശോധനയിലാണ് 3.1 gm MDMAയുമായി വല്ലാർപാടം,തിട്ടയിൽ വീട്ടിൽ, സോനു സ്റ്റാൻലി (34) എന്നയാളെ കൊച്ചി സിറ്റി
പോലിസ് പിടികൂടിയത്. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി IPS ന്റെ നിർദ്ദേശാനുസരണം നാർക്കോട്ടിക് സെൽ ACP കെ. ......
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിനുനേരെ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്. രണ്ടു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിന് മുമ്പാണ് മോദിയുടെ വിമാനത്തിന് നേരേ ആക്രമണമുണ്ടാകുമെന്ന ഭീഷണി ഉയർന്നത്. ......
ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയ്ക്കിടെ വൈറലായ മധ്യപ്രദേശ് സ്വദേശിനിയായ സുന്ദരി കേരളത്തിലേക്കെത്തുന്നു. വ്യവസായി ബോബി ചെമ്മണ്ണൂരാണ് മോണാലിസ ഭോൺസ്ലെയെ കേരളത്തിലേക്ക് എത്തിക്കുന്നത്. ......
അഗ്നിവീർ കോഴ്സ് വിദ്യാർത്ഥിനിയായിരുന്ന അടൂരിലെ ഗായത്രിയുടെ മരണത്തിൽ ഗുരുതര ആരോപണവുമായി രണ്ടാനച്ഛൻ. അമ്മ രാജിക്കൊപ്പം താമസിക്കുന്ന ലോറി ഡ്രൈവറായ ആദർശിനെതിരെയാണ് ഗായത്രിയുടെ രണ്ടാനച്ഛൻ ചന്ദ്രശേഖരൻ ആരോപണം ഉയർത്തുന്നത്. ഗായത്രിയെ മരിച്ച നിലയിൽ കണ്ടെത്തിയ ദിവസം രാവിലെവരെ ആദർശ് വീട്ടിൽ ഉണ്ടായിരുന്നു എന്നാണ് ചന്ദ്രശേഖരൻ ആരോപിക്കുന്നത്. എന്നാൽ, ആദർശ് ഗോവയ്ക്ക് പോയെന്നാണ് ഇപ്പോൾ പറയുന്നതെന്നും ചന്ദ്രശേഖരൻ ചൂണ്ടിക്കാട്ടുന്നു.
പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള പെൺകുട്ടിയാണ് ഗായത്രിയെന്നും ചന്ദ്രശേഖരൻ പറയുന്നു. ......
കൊച്ചി: കേരളത്തിൽ ഇടത് മുന്നണിയുടെ ഭാഗമായി നിൽക്കുന്ന എൻസിപി (ശരദ് പവാർ)യിൽ പൊട്ടിത്തെറി. പാർട്ടി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ സ്ഥാനം രാജിവെച്ചു. ......
കർണാടകത്തിലെ കോൺഗ്രസ്സിലും ഗവണ്മെന്റിലും ഏറ്റവും ശക്തനാണ് ഡി കെ ശിവകുമാർ. ഹൈക്കമാണ്ടിൽ നിർണ്ണായക സ്വാധീനമുള്ള നേതാവും അദ്ദേഹമാണ്.......
തിരുവനന്തപുരം: ഭൂമി തരംമാറ്റത്തിൽ സംസ്ഥാന സർക്കാർ ഇളവ് അനുവദിച്ചതോടെ 10 സെന്റ് തണ്ണീർത്തട ഭൂമിയിൽ വീട് നിർമിക്കാനുള്ള തടസ്സങ്ങൾ ഒഴിവായി. 10 സെന്റ് വിസ്തൃതിയുള്ള തണ്ണീർത്തട ഭൂമിയിൽ 120 ചതുരശ്ര മീറ്റർ (1291.67 ചതുരശ്ര അടി) വരെ വിസ്തീർണമുള്ള വീട് നിർമിക്കുന്നതിന് ഭൂമി തരംമാറ്റ അനുമതി ആവശ്യമില്ലെന്നാണ് സർക്കാർ ഉത്തരവ്. അഞ്ച് സെന്റ് വിസ്തൃതിയുള്ള ഭൂമിയിൽ 40 ചതുരശ്ര മീറ്റർ (430.56 ചതുരശ്ര അടി) വരെ വിസ്തീർണമുള്ള വാണിജ്യാവശ്യത്തിനുള്ള കെട്ടിടത്തിന്റെ നിർമാണത്തിനും വിലക്കുണ്ടാകില്ല. 2018ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ (ഭേദഗതി) നിയമത്തിലെ 27(എ) വകുപ്പു പ്രകാരമുള്ള ഭൂമി തരംമാറ്റ അനുമതി ഇത്തരം സാഹചര്യങ്ങളിൽ ആവശ്യമില്ലെന്നാണ് തദ്ദേശ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നത്.
ഇത്തരം വിടുകളുടെയും വാണിജ്യ കെട്ടിടങ്ങളുടെയും നിർമാണത്തിനായി തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് പെർമിറ്റിന് അപേക്ഷിക്കുമ്പോൾ യാതൊരു കാരണവശാലും തരംമാറ്റ അനുമതി ആവശ്യപ്പെടാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു. ......
തിരുവനന്തപുരം മംഗലാപുരത്ത് പത്താംക്ലാസുകാരനെ തട്ടിക്കൊണ്ടുപോയത് പെൺകുട്ടിയുമായുള്ള പ്രണയത്തിന്റെ പേരിൽ. സംഭവവുമായി ബന്ധപ്പെട്ട് നാലുപേർ പൊലീസിന്റെ പിടിയിലായി. ......
ദോഹ. ഖത്തർ കെഎംസിസി വൈസ് പ്രസിഡന്റും പ്രമുഖ വ്യവസായിയും സാമൂഹ്യ സാംസ്കാരിക കലാ സാഹിത്യ രംഗത്തെ നിറ സാന്നിധ്യവുമായ കെ മുഹമ്മദ് ഈസ്സ 68 ഇന്ന് കാലത്ത് ദോഹയിലെ ഹമദ് മെഡിക്കൽ കോര്പറേഷൻ ആശുപത്രി ഇൽ വെച്ച് മരണമടഞ്ഞു. ......